തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ദിവ്യ വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്‌റ .
ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ്പി ഇ.എസ്. ബിജുമോന്‍ അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കും. നേരത്തെ കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.