തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പരാതിക്കാരൻ്റെ ഹരജി തീർപ്പാക്കി ഹൈക്കോടതി . അന്വേഷണത്തിൽ അപകാത തോന്നിയാൽ മജിസ്ട്രേറ്റിനെ സമീപിക്കാമെന്നും അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.ഫൊറൻസിക് പരിശോധന വേഗം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.തൻ്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിൽ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.