തമിഴ് സിനിമാ താരം കമല കാമേഷ് അന്തരിച്ചു

Update: 2025-01-11 05:16 GMT

ചെന്നെ: പ്രശസ്ത നടി കമല കാമേഷ് അന്തരിച്ചു. 72 വയസായിരുന്നു. തമിഴിൽ അഞ്ഞൂറോളം സിനിമകളിലും 11 മലയാളം സിനിമകളിലും തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉൽസവപിറ്റേന്ന് തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച പ്രധാന സിനിമകൾ. സിനിമയിൽ അമ്മ വേഷത്തിൽ ശ്രദ്ധേയ കഥാപാതങ്ങൾ ചെയ്ത നടി കൂടിയാണ് കമല. അന്തരിച്ച സംഗീത സംവിധായകൻ കാമേഷ് ആണ് ഭർത്താവ്.

Tags:    

Similar News