ഏഴു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Update: 2025-04-07 13:00 GMT

കൊച്ചി: ഏഴു കിലോ കഞ്ചാവുമായി രണ്ടു ഒഡീഷ സ്വദേശിനികള്‍ പിടിയില്‍. കാണ്ഡ്മഹല്‍ ഉദയഗിരി സ്വര്‍ണ്ണലത ഡിഗല്‍ (29), ഗീതാഞ്ജലി ബഹ്‌റ (35) എന്നിവരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കാലടിയില്‍വച്ച് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലിസും ചേര്‍ന്ന് പിടികൂടിയത്.കോഴിക്കോട്ടുനിന്നു കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സിലായിരുന്നു കഞ്ചാവ് കടത്തിയത്. വാനിറ്റി ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

Similar News