
ദുബൈ: കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരോട് മഹല്ലിലുള്ളവരുടെ യുഎഇ പ്രവാസി കൂട്ടായ്മയായ 'കാഞ്ഞിരോട് കൂട്ടം യുഎഇ' ദുബൈ മുശ്രിഫ് പാര്‍ക്കില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. വിവിധ എമിറേറ്റ്‌സുകളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 350ല്‍ അധികം പേര്‍ പങ്കെടുത്ത ഇഫ്താറില്‍ വെച്ച് 40 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് ചേക്കേറുന്ന മുതിര്‍ന്ന മെമ്പറായ സി പി മൂസയ്ക്ക് ആദരസൂചകമായി മൊമെന്റോ സമ്മാനിച്ചു.

അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ജോലി ആവശ്യത്തിനായി ദുബൈയില്‍ എത്തുന്നവരെ സഹായിക്കാന്‍ പ്രത്യേക ജോബ് സെല്ലും കൂട്ടായ്മക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് മീറ്റ്, ആര്‍ട്‌സ് ഫെസ്റ്റ്, ഈദ് മീറ്റുകള്‍ തുടങ്ങിയ പരിപാടികളും ഒരു വ്യാഴവട്ടക്കാലമായി കാഞ്ഞിരോട് കൂട്ടം സംഘടിപ്പിക്കുന്നു.