പൗരത്വ പ്രക്ഷോഭകര്‍ക്കു നേരെ വെടിവച്ച കപില്‍ ഗുജ്ജര്‍ ബിജപിയില്‍ ചേര്‍ന്നു; മണിക്കൂറുകള്‍ക്കകം പുറത്താക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാര്‍ക്കു നേരെ വെടിവപ്പു നടത്തിയ ഹിന്ദുത്വ അക്രമി കപില്‍ ഗുജ്ജര്‍ ബിജെപിയില്‍ ചേര്‍ന്നു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് സമരത്തിനിടയിലാണ് കപില്‍ ഗുജ്ജര്‍ വെടിവപ്പു നടത്തിയത്. 'നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ വിജയിക്കൂ, മറ്റാരുമല്ല. എന്നു വിളിച്ചു പറഞ്ഞ് പോലീസിന്റെ സാനിധ്യത്തിലാണ് ഇയാള്‍ വെടിവച്ചത്. പൗരത്വ വിരുദ്ധ പ്രക്ഷോഭകര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ ജാമിയ മില്ലിയ ഇസ്ലാമിയയ്ക്ക് സമീപം ഒരു വിദ്യാര്‍ത്ഥിയെ വെടിവച്ചുകൊന്ന സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഷഹീന്‍ ബാഗ് സമരത്തിലേക്ക് ഗുജ്ജര്‍ വെടിവപ്പ് നടത്തിയത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭകരെ വെടിവച്ചുകൊല്ലുണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു ശേഷം 'ഗോലി മാരോ' മുദ്രാവാക്യവുമായി ഹിന്ദുത്വ അക്രമികള്‍ തെരുവിലിറങ്ങിയിരുന്നു.