കര്‍ണാടക നിയമസഭാ സമ്മേളനം: സ്പീക്കറും മറ്റ് അംഗങ്ങളും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി
ബംഗളൂരു: കര്‍ണാടക നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെയും മറ്റ് രാഷ്ട്രീയനേതാക്കളും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി.
സെപ്റ്റബംര്‍ 21നാണ് കര്‍ണാടക നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.
കര്‍ണാടക പാര്‍ലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി നേരത്തെ കൊവഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു.
സെപ്റ്റംബര്‍ 21 മുതല്‍ 30 വരെ വര്‍ഷകാല സമ്മേളനം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.