കലിപ്പ് തീരാതെ ബിജെപി: ശശി തരൂരിരനെതിരേ കര്‍ണാടകയും കേസെടുത്തു

Update: 2021-01-30 10:32 GMT

ബെംഗളൂരു: റിപബ്ലിക് ദിനത്തിലെ കര്‍ഷക പരേഡിനെതിരേ പോലീസ് നടത്തിയ അതിക്രമങ്ങളെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ബിജെപി സര്‍ക്കാറുകള്‍ ശശി തരൂര്‍ എംപിയെ വേട്ടയാടുന്നത് തുടരുന്നു. കര്‍ണാടകയലിലെ ബിജെപി സര്‍ക്കാറും ശശി തരൂരിനെതിരേ കേസെടുത്തു. നേരത്തെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂരിനെതിരെയും മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ്, സര്‍ദേശായി, മൃണാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.


രാജ്യദ്രോഹത്തിനാണ് കര്‍ണാടക പോലീസ് തരൂരിനെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. രാജ്യദ്രോഹം, ക്രമിനല്‍ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളിലും തരൂരിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയത്.




Tags:    

Similar News