കശ്മീര്‍ എംപി എഞ്ചിനീയര്‍ റാഷിദ് നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

Update: 2025-02-04 06:21 GMT
കശ്മീര്‍ എംപി എഞ്ചിനീയര്‍ റാഷിദ് നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

ശ്രീനഗര്‍: പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാനുള്ള അവകാശം ആവശ്യപ്പെട്ട് കശ്മീര്‍ എംപി എഞ്ചിനീയര്‍ റാഷിദ് നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന റാഷിദിന്റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍ അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവാമി ഇത്തിഹാദ് പാര്‍ട്ടി(എഐപി) സോപോറില്‍ നിന്ന് പ്രചാരണം ആരംഭിച്ചു.

നിരാഹാര സമരം മൂലം റാഷിദിന്റെ ആരോഗ്യം മോശമായതായി എഐപിയുടെ മുഖ്യ വക്താവ് ഇനാമുന്‍ നബി പറഞ്ഞു. പാര്‍ലമെന്റില്‍ പങ്കെടുക്കാനും പാര്‍ലമെന്റില്‍ ജനങ്ങള്‍ക്കുവേണ്ടി വാദിക്കാനും അദ്ദേഹത്തിന് അവകാശമുണ്ടെന്നു പറഞ്ഞ അദ്ദേഹം ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിയുടെ ക്ഷണം ലഭിച്ചിട്ടും കോടതി അനുമതി നല്‍കാത്തത് വിരോധാഭാസമാണെന്നും കൂട്ടിച്ചേര്‍ത്തു.

എംഎല്‍എ ലങ്കേറ്റ് ഷെയ്ഖ് ഖുര്‍ഷീദ്, വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജിഎന്‍ ഷഹീന്‍, പര്‍വീസ് അഹമ്മദ് ഭട്ട്, ഡിഡിസി അംഗം മുസാഫര്‍ അഹമ്മദ് ദാര്‍, ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖയൂം, അജാസ് അഹമ്മദ് ലോണ്‍, സയ്യിദ് ഉസൈര്‍, ബ്ലോക്ക് പ്രസിഡന്റ് സൈന്‍ഗീര്‍ സയ്യിദ് ഇല്യാസ്, സംഘാടകന്‍ താരിഖ് വാണി എന്നിവരുള്‍പ്പെടെ മുതിര്‍ന്ന എഐപി നേതാക്കള്‍ തുടങ്ങിയവര്‍ സോപോറില്‍ നിന്നുള്ള പ്രചാരണത്തില്‍ പങ്കുചേര്‍ന്നു.

Tags:    

Similar News