ശ്രീനഗര്‍: സംഘര്‍ഷമേഖലയായ കശ്മീര്‍ താഴ്‌വാരത്ത് സൈന്യത്തിന്റെ തോക്കുകളിലും ആയുധങ്ങളിലും ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുന്ന ചിപ്പുകള്‍ ഘടിപ്പിക്കുന്നു. ആയുധങ്ങള്‍ നഷ്ടമാകുന്നുവെന്ന സൈന്യത്തിന്റെയും പോലിസിന്റെയും ആശങ്കകള്‍ക്ക് ഇതോടെ പരിഹാരമാവും. സായുധരുമായുള്ള ആക്രമണങ്ങളില്‍ സൈന്യത്തിന്റെ തോക്കുകള്‍ നഷ്ടപ്പെടുന്നത് വ്യാപകമായതോടെയാണ് ജമ്മുകശ്മീര്‍ ഭരണകൂടത്തിനുമുന്നില്‍ ഇത്തരമൊരു നിര്‍ദേശം വയ്ക്കാന്‍ സൈന്യം തയ്യാറായത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ സുരക്ഷാ ഉപദേഷ്ടാവായ വിജയ്കുമാര്‍ ഐപിഎസാണ് സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്ന കാര്യം അറിയിച്ചത്.