ബുഡ്ഗാമില്‍ സര്‍ക്കാര്‍ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റിനെ വെടിവച്ചുകൊന്നു

Update: 2022-05-12 13:38 GMT

ബുഡ്ഗാം: ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയില്‍ കശ്മീരി പണ്ഡിറ്റ് യുവാവിനെ സായുധര്‍ വെടിവച്ചുകൊന്നു. ഛദൂര ഗ്രാമത്തിലെ തഹസില്‍ദാര്‍ ഓഫിസിലെ ജീവനക്കാരനായ രാഹുല്‍ ഭട്ടിനെയാണ് വെടിവച്ചുകൊന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നടന്നു.

രണ്ട് സായുധര്‍ സര്‍ക്കാര്‍ ഓഫിസിലേക്ക് ഇടിച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

വ്യക്തികളെ പ്രത്യേകം ലക്ഷ്യമിട്ട് വെടിവച്ചുകൊല്ലുന്ന സംഭവങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് ഇത്.

കഴിഞ്ഞ ഒക്ടോബറിലാണ് ആളുകളെ ലക്ഷ്യമിട്ട് വെടിവച്ചുകൊല്ലുന്ന രീതി ആരംഭിച്ചത്. കുടിയേറ്റക്കാര്‍ക്കും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുമെതിരേയാണ് ആക്രമണം നടത്തിയിരുന്നത്.

ഒക്ടോബറില്‍ 5 ദിവസം കൊണ്ട് 7 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. അതില്‍ കശ്മീരി പണ്ഡിറ്റ് മാത്രമല്ല, സിഖുകാരനും ഹിന്ദുക്കളും ഉള്‍പ്പെട്ടിരുന്നു.

ആക്രമണം നടന്ന പ്രദേശങ്ങളില്‍ നിന്ന് പണ്ഡിറ്റ് കുടുംബങ്ങള്‍ കൂട്ടപലായനം ചെയ്യുന്നതായി റിപോര്‍ട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സുരക്ഷാസേന 75 സായുധരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു.

Tags:    

Similar News