
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയാക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അടിച്ചില്‍തോട്ടിയിലാണ് സംഭവം. തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍(20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽ നിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് മടങ്ങി വരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.