കേരള നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക തളളിയതിനെതിരേ 3 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

Update: 2021-03-22 18:51 GMT

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്റെ ഭാഗമായി നല്‍കിയ നാമനിര്‍ദേശപത്രികകള്‍ തള്ളിയതിനെതിരേ 3 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹരജി കേരള ഹൈക്കോടതി തള്ളി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ പത്രിക തള്ളിയതിനെതിരേ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

ജസ്റ്റിസ് എന്‍ നാഗരേഷിന്റെ ബെഞ്ചിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ഹരജി പരിഗണനയ്ക്കുവന്നത്. ബിജെപി സ്ഥാനാര്‍ത്ഥികളായ എന്‍ ഹരിദാസ്, നിവേദിത സുബ്രഹ്മണ്യന്‍, എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍ എം ധനലക്ഷ്മി തുടങ്ങിയവരാണ് ഹരജിക്കാര്‍.

എന്‍ ഹരിദാസ് തലശ്ശേരിയിലും നിവേദിത സുബ്രഹ്മണ്യന്‍ ഗുരുവായൂരിലും ആര്‍ എം ധനലക്ഷ്മി ദേവികുളത്തുമാണ് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്.

140 അംഗ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6നാണ് നടക്കുന്നത്. മെയ് രണ്ടിന് ഫലം പ്രഖ്യാപിച്ചു.

Tags:    

Similar News