പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം (സെക്കുലര്‍)

Update: 2021-04-03 14:51 GMT
ആലപ്പുഴ: കേരള ജനപക്ഷം(സെക്കുലര്‍) രക്ഷാധികാരി പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വര്‍ക്കിങ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഭാസ്‌കരപിള്ളയാണ് കേരള ജനപക്ഷം(സെക്കുലര്‍) പാര്‍ട്ടിയുടെ പുതിയ ചെയര്‍മാന്‍.

    നേരത്തേ ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പിളര്‍ന്നിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ഇ കെ ഹസന്‍കുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പിളര്‍ന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ദലിത്, ഈഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പി സി ജോര്‍ജിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റിയുണ്ടാക്കിയത്. മുഖ്യരക്ഷാധികാരിയായി നിലവിലെ മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി പാമങ്ങാടനെയും ചെയര്‍മാനായി പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്ന ജയന്‍ മമ്പറത്തെയും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഖാദര്‍ മാസ്റ്ററെയും ജനറല്‍ സെക്രട്ടറിയായി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എസ് എം കെ മുഹമ്മദലിയെയും തിരഞ്ഞടുത്തിരുന്നു. വാര്‍ത്തസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ റജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്പുറം, ഖജാഞ്ചി എന്‍ എ നജുമുദ്ദീന്‍ സംബന്ധിച്ചു.

Kerala Janapaksham (Secular) expels PC George from party

Tags:    

Similar News