കോഴിക്കോട്: പുതുതായി പ്രചാരത്തിലെത്തിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോം ക്ലബ്ബ് ഹൗസില്‍ കേരള പൊലിസ് എത്തി. ഫേസ്ബുക്കില്‍ കേരള പോലിസിന്റെ പേജ് ഒട്ടേറെ പേര്‍ പിന്തുടരുന്നുണ്ട്. ക്ലബ് ഹൗസില്‍ അകൗണ്ട് തുടങ്ങിയ കാര്യം ഫെയ്‌സ്ബുക്കിലൂടെയാണ് പൊലീസ് അറിയിച്ചത്.
'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകു'മെന്നും എല്ലാവരും ഒപ്പം കൂടിക്കോയെന്നും പൊലീസ് പറയുന്നു. ക്ലബ് ഹൗസിലൂടെയും ജനങ്ങളുമായി സംവദിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള പോലിസ്. https://www.clubhouse.com/@kpsmcell എന്നതാണ് ലിങ്ക്.