സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലെ ഒഴിവുകളില്‍ കായികതാരങ്ങളെ നിയമിക്കും: ഇ പി ജയരാജന്‍

Update: 2021-02-06 05:16 GMT


തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ നിലവിലുള്ള ഒഴിവുകളില്‍ കായികതാരങ്ങളെ നിയമിക്കുമെന്ന് കായിക മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. ജി. വി. രാജ അവാര്‍ഡ് വിതരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിവിധ മല്‍സരങ്ങളില്‍ മെഡല്‍ നേടിയ 498 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കഴിഞ്ഞു. 83 പേര്‍ക്കു കൂടി ജോലി നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്. കേരളത്തില്‍ യോഗ പരിശീലനം വ്യാപിപ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കായിക വകുപ്പ് ഒരു ബൃഹദ് പദ്ധതിക്ക് രൂപം നല്‍കുകയാണെന്ന് മന്ത്രി പറഞ്ഞു. കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആയിരം കോടിയാണ് കിഫ്ബിയില്‍ നിന്ന് അനുവദിച്ചത്. 42 വിവിധോപയോഗ സ്റ്റേഡിയങ്ങളും സിന്തറ്റിക് ട്രാക്കോടു കൂടിയ 33 മൈതാനങ്ങളും 23 നീന്തല്‍ക്കുളങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നതായി മന്ത്രി പറഞ്ഞു




Similar News