ദേശീയ മിക്‌സ് ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ കേരളം ടൈറ്റില്‍ ചാംപ്യന്മാര്‍
പെരിന്തല്‍മണ്ണ:മഹാരാഷ്ട്രയിലെ പൂനെയില്‍ നടന്ന ദേശീയ മിക്‌സ് ബോക്‌സിങ് ചാംപ്യന്‍ ഷിപ്പില്‍ കേരളം പൊന്‍ തിളക്കത്തോടെ ടൈറ്റില്‍ ചാംപ്യന്മാരായി.12സ്വര്‍ണം,10 വെള്ളി,6 വെങ്കലം മെഡലുകള്‍ നേടി കേരളം രണ്ടാം സ്ഥാനം നേടി.15 ഓളം സംസ്ഥാനങ്ങള്‍ പങ്കെടുത്ത അത്യന്തം വീറും വാശിയും നിറഞ്ഞ മല്‍സരത്തില്‍ എല്ലാ വിഭാഗത്തിലും കേരളം മെഡലുകള്‍ നേടി.
ആഗസ്റ്റില്‍ ജമ്മു കശ്മീരില്‍ നടക്കുന്ന ലോക മിക്‌സ് ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പിലേക്ക് 10 പേരെ തിരഞ്ഞെടുത്തു.പെരിന്തല്‍മണ്ണ സ്വദേശികളായ ജെസ്സി, സുജേഷ്, ഏലംകുളം മുതുകുര്‍ശ്ശി സ്വദേശി ലക്ഷ്മണന്‍, മേലാറ്റൂര്‍ പാതിരിക്കോട് സ്വദേശിനി ഗൗരീ നന്ദ, മലപ്പുറം കക്കാട് സ്വദേശി മുഹമ്മദ് ഫാസില്‍,തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് ഫസല്‍, പുലാമന്തോള്‍ കട്ടുപ്പാറ സ്വദേശികളായ ഷിഫാദ്, അനിയ, പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ എടപ്പലം സ്വദേശിനികളായ വിന്‍ഷ, കീര്‍ത്തന എന്നിവരെയാണ് തിരഞ്ഞെടുത്തത്.
മുഹമ്മദ് ഫാസില്‍ ഗോള്‍ഡ് മെഡലിനു പുറമെ ടൈറ്റില്‍ ബെല്‍റ്റ് കോംപറ്റീഷനില്‍ മഹാരാഷ്ട്രയോട് പൊരുതി ജേതാവായി ബെല്‍റ്റ് നേടി.ചീഫ് കോച്ച് എം പി സുബ്രഹ്മണ്യന്‍ കേരള കോച്ചുമാരായ ലഷ്മണന്‍, വിപിന്‍, സരള, ടീം മാനേജറും കോച്ചുമായ നബീല്‍ വി കെ എന്നിവരാണ് കേരള ടീമിനെ നയിച്ചത്.