പേരാവൂര്‍: ലക്ഷദ്വീപിന്റെ സമാധാനവും സ്വാതന്ത്ര്യവും തകര്‍ക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിനെ തിരിച്ച് വിളിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ പേരാവൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രഫുല്‍ പട്ടേലിന്റെ കോലം കത്തിച്ചു. ആര്‍എസ്എസ്സിന്റെ കിരാതമായ നടപടികളെ ചെറുത്തുതോല്‍പ്പിക്കാന്‍ പരിമിതിക്കുള്ളില്‍ നിന്ന് പൊരുതുന്ന ലക്ഷദ്വീപ് ജനതയുടെ കൂടെ നിലകൊള്ളുമെന്നും, നിയമപരവും ജനാധിപത്യപരമായും ദ്വീപ് നിവാസികള്‍ നടത്തി കൊണ്ടിരിക്കുന്ന പോരാട്ടങ്ങളില്‍ അവിടുത്തെ ജനതക്കൊപ്പം അണിനിരക്കുമെന്നും പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.
ഉളിയില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് എം.അബുദുല്‍ സത്താര്‍, നടുവനാട് മണ്ഡലം സെക്രട്ടറി അഷ്‌റഫ് നടുവനാട്, ആറളത്ത് മണ്ഡലം കമ്മിറ്റി അംഗം റഫീഖ് ആറളം എന്നിവര്‍ നേതൃത്വം നല്‍കി. പെരിയത്തില്‍ ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് തമീം പെരിയത്തിലും, വിളക്കോട് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി വിളക്കോടും, ചാക്കാട് സി.സഫീര്‍, എ.കെ സാജിദ്, ഇരിട്ടിയില്‍ റഷീദ് കല്ലിക്കല്‍, പുന്നാട് ടി.എ മുസ്തഫ, കല്ലേരിക്കല്‍ ഷംസു പാനേരി, നരയന്‍പാറയില്‍ ഫിറോസ്, നിടിയാഞ്ഞിരം സജീര്‍, പടിക്കച്ചാല്‍ ജാഫര്‍, ചാവശ്ശേരി പി.കെ ഉനൈസ് എന്നിവരും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.