തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വിശദമായി ചോദ്യം ചെയ്തശേഷമാവും പ്രാരംഭ തെളിവെടുപ്പ് നടത്തുക. കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആദം അലിയെ അറസ്റ്റ് ചെയ്‌തെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ മൂന്നംഗ ഷാഡോ സംഘം ചെന്നൈയിലേക്ക് യാത്ര തിരിച്ചിരുന്നു.
മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റിലേക്ക് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളില്‍ പ്രതി ഇടയ്ക്കിടെ മതിലിന് മുകളിലേക്ക് നോക്കുന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് മതിലിന് മുകളില്‍ നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പോലിസ് പരിശോധിക്കുന്നത്. നിലവില്‍ മനോരമയുടെ ശരീരത്തില്‍ നിന്നും ഏഴ് പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. ഇത് എന്തുചെയ്‌തെന്നും കണ്ടെത്തേണ്ടതുണ്ട്. അതിന് ശേഷം കോടതിയില്‍ ഹാജരാക്കാനാണ് നീക്കം. കഴുത്തുഞെരിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.