ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നീരജ് ചോപ്രയ്ക്കും മൈഥിലി രാജിനും ശ്രീജേഷിനും ഖേല്‍ രത്‌ന

Update: 2021-11-02 17:35 GMT

ന്യൂഡല്‍ഹി: 2021 വര്‍ഷത്തെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര, ഗുസ്തി താരം രവികുമാര്‍ ദാഹിയ, ബോക്‌സര്‍ ലോവ്‌ലിന ബോര്‍ഗോഹൈന്‍, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ്, പാരാ ഷൂട്ടര്‍ അവനി ലേഖ, പാരാ അത്‌ലറ്റ് സുമിത് ആന്റില്‍, പാരാ ബാഡ്മിന്റണ്‍ താരങ്ങളായ പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, പാരാ ഷൂട്ടര്‍ മനീഷ് നര്‍വല്‍, ഫുട്‌ബോള്‍ താരം സുനില്‍ ചേത്രി, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രിത് സിങ് തുടങ്ങി 12 പേര്‍ക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കുന്നത്.

യുവജനകാര്യ, കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

രാഷ്ട്രപതി ഭവനില്‍ ഈ മാസം 13ാം തിയ്യതി നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കായിക മേഖലയിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടിയാണ് എല്ലാ വര്‍ഷവും പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 

Tags:    

Similar News