മുസഫര്‍നഗര്‍: യുപിയിലെ മുസഫര്‍നഗറില്‍ കിസാന്‍ മഹാപഞ്ചായത്തിന് തുടക്കമായി. ആയിരക്കണക്കിനു പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ക്രമസമാധാനപാലനത്തിന്റെ പേരില്‍ പോലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പത് മാസത്തിനുശേഷം കാര്‍ഷിക നിയമത്തിനെതിരേ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഇത്.
ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി നൂറു കണക്കിന് പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. തിരക്ക് നിയന്ത്രിക്കാനും അനിഷ്ടസംഭവങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാനും ഇനിയും കൂടുതല്‍ പോലിസിനെ നിയോഗിക്കുമെന്ന് ഡിജിപി മുകുള്‍ ഗോയല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നിയമം റദ്ദാക്കാന്‍ സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.