ന്യൂസിലന്റിനെതിരേ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

പുറത്താവാതെ 57 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

Update: 2020-01-26 18:15 GMT

ഈഡന്‍പാര്‍ക്ക്: ന്യൂസിലന്റിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. ജയത്തോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. ന്യൂസിലന്റ് ഉയര്‍ത്തിയ 132 റണ്‍സ് ഇന്ത്യ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു.

പുറത്താവാതെ 57 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ശ്രേയസ് അയ്യര്‍ 44 റണ്‍സെടുത്ത് രാഹുലിന് മികച്ച പിന്തുണയേകി. ഇന്ത്യന്‍ നിരയില്‍ രോഹിത്ത് ശര്‍മ്മ(8), കോഹ്‌ലി(11), ഡുബേ(8) എന്നിവര്‍ക്ക് ഇന്ന് തിളങ്ങാനായില്ല. 39 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് രോഹിത്തിനെയും കോഹ്‌ലിയെയും നഷ്ടമായത്. എന്നാല്‍ രാഹുലിന്റെയും ശ്രേയസ്സ് അയ്യരുടെയും ചെറുത്ത് നില്‍പ്പ് ഇന്ത്യയ്ക്ക് തുണയാവുകയായിരുന്നു.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്റിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രണ്ട് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, ഓരോ വിക്കറ്റ് വീതം നേടിയ ശ്രാദുല്‍ ഠാക്കുര്‍, ജസ്പ്രീത് ബുംറ, ശിവം ഡുബേ എന്നിവരുടെ തകര്‍പ്പന്‍ ബൗളിങാണ് കിവികളെ ചെറിയ ടോട്ടലില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. ഗുപ്റ്റില്‍(33), സെഫെര്‍റ്റ് (33) എന്നിവരാണ് ന്യൂസിലന്റ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മുന്റോ 26 റണ്‍സെടുത്തു.

Tags:    

Similar News

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം: ഉന്നതിയിലെ ഫയലുകള്‍ കാണാതായി, എന്‍ പ്രശാന്തിന് എതിരെ ആരോപണം തിരുവനന്തപുരം: പട്ടികജാതിവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനുള്ള കേരള എംപവര്‍മെന്റ് സൊസൈറ്റി (ഉന്നതി)യിലെ ഫയലുകള്‍ കാണാതായതായി റിപോര്‍ട്ട്. സാമ്പത്തിക ഇടപാടുകള്‍, പദ്ധതിനിര്‍വഹണം, പരിശീലനം, വിദേശപഠനം എന്നിവ സംബന്ധിച്ചുള്ള രേഖകള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ തുടങ്ങിയവയാണ് കാണാതായതെന്ന് അഡീഷണല്‍ സെക്രട്ടറി ഡോ. എ ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപോര്‍ട്ട് പറയുന്നു. പട്ടികജാതിവര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്താണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. 2023 മാര്‍ച്ച് 16ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ ഉന്നതിയുടെ സിഇഒയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഔദ്യോഗികമായി ചുമതല കൈമാറാനോ രേഖകള്‍ കൈമാറാനോ പ്രശാന്ത് തയ്യാറായില്ല. പിന്നീട് പ്രത്യേക ഉത്തരവിലൂടെയാണ് ചുമതല നല്‍കിയത്. ഉന്നതിയിലെ രേഖകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നല്‍കിയെങ്കിലും പ്രധാന രേഖകളൊന്നും ലഭിച്ചില്ലെന്നാണ് അഡീഷണല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട് പറയുന്നത്.