പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിയെ വിടാതെ ഇഡി;രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്

Update: 2022-02-14 07:16 GMT

കോഴിക്കോട്:പ്ലസ്ടു കോഴക്കേസില്‍ മുന്‍ എംഎല്‍എ കെഎം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു.രണ്ടാം തവണയാണ് ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നത്.നോട്ടിസ് നല്‍കി വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യല്‍.കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യുന്നതെന്ന് ഇഡി അറിയിച്ചു.

2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍. പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായെന്ന് വിജിലന്‍സ് എഫ്‌ഐആര്‍ നല്‍കിയിരുന്നു.

എംഎല്‍എയ്‌ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമമെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതല്‍ കെ എം ഷാജിയുടെ നിലപാട്.

Tags:    

Similar News