കെഎംസിസി ഭാരവാഹിയായ യുവാവ് റിയാദില്‍ മരിച്ചു

Update: 2020-07-19 15:24 GMT

കല്‍പ്പറ്റ: കൊവിഡ് ഭേദമായ വയനാട് സ്വദേശിയായ യുവാവ് റിയാദില്‍ മരിച്ചു. മേപ്പാടി മുക്കില്‍ പീടിക സ്വദേശി വട്ടപ്പറമ്പില്‍ ഏന്തീന്‍-നബീസ ദമ്പതികളുടെ മകനും വയനാട് ജില്ലാ റിയാദ് കെഎംസിസി ജനറല്‍ സെക്രട്ടറിയുമായ അഷ്‌റഫാണ്(45) റിയാദില്‍ മരിച്ചത്. പ്രമേഹരോഗ ബാധിതനായ അഷ്‌റഫ് ഒരു മാസത്തോളമായി റിയാദില്‍ ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. ദീര്‍ഘനാളായി റിയാദിലായിരുന്നു. ഭാര്യ: ആമിന. മൂന്ന് കുട്ടികളുണ്ട്.

KMCC leader died in Riyadh




Similar News