'നിഘണ്ടുവില്‍ നിന്ന് പേരു നീക്കിയത് രക്തസാക്ഷികള്‍ക്കുള്ള മരണാനന്തര ബഹുമതി'യെന്ന് കെഎംവൈഎഫ്
മലപ്പുറം: ഐസിഎച്ച്ആര്‍ നിഘണ്ടുവില്‍ നിന്നും മലബാര്‍ വിപ്ലവ രക്തസാക്ഷികളെ ഒഴിവാക്കുവാനുള്ള സംഘപരിവാര്‍ ശ്രമം, രക്തസാക്ഷികള്‍ക്കുള്ള മരണാനന്തര ബഹുമതിയായി മതേതര പൊതുസമൂഹവും രക്തസാക്ഷികളുടെ പിന്‍ഗാമികളും കണക്കാക്കുമെന്ന് കെഎംവൈഎംഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി പറഞ്ഞു. പൂക്കോട്ടൂര്‍ രക്തസാക്ഷികളുടെ അന്ത്യവിശ്രമ കേന്ദ്രത്തില്‍ കെഎംവൈഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനായി പ്രാണന്‍ ത്യജിച്ച ധീര-ദേശാഭിമാനികളെ മതഭ്രാന്തന്മാര്‍ ആക്കുകയും അവരുടെ ചരിത്രങ്ങള്‍ തമസ്‌കരിക്കുകയും ചെയ്യുന്നത് ചരിത്രത്തോടുള്ള അനീതിയാണെന്ന് നാളത്തെ തലമുറ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ തമസ്‌കരിച്ച പോരാളികളുടെ ചരിത്രം നൂറ്റാണ്ടുകള്‍ അതിജീവിച്ച് ഇന്നത്തെ തലമുറ അത് ഏറ്റു പറയുന്നുണ്ടെങ്കില്‍ ഈ ശ്രമങ്ങളെയും ചരിത്രം അതിജീവിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കാരാളി ഇ കെ സുലൈമാന്‍ ദാരിമി പ്രഭാഷണം നടത്തി. മുംബൈ സംസ്ഥാന വൈസ് പ്രസിഡണ്ട് പനവൂര്‍ വൈ സഫീര്‍ഖാന്‍ മന്നാനി, എ എം നദ്‌വി, ശാക്കിര്‍ ഹുസൈന്‍ ദാരിമി, റാഷിദ് പേഴുംമൂട്, റാസി മാമം എന്നിവര്‍ സംസാരിച്ചു.