കൊച്ചി: കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റായി വി.എസ്. ജോണ്‍സനെയും (മാതൃഭൂമി) ജനറല്‍ സെക്രട്ടറിയായി ടോം പനയ്ക്കലിനെയും (ദേശാഭിമാനി) ട്രഷററായി എം. ഫൈറൂസിനെയും (മാധ്യമം) തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍ സി. മോഹനന്‍ (ദേശാഭിമാനി), ഡി. ജയകുമാര്‍ (മലയാള മനോരമ), ആര്‍. രാധാകൃഷ്ണന്‍ (ജന്മഭൂമി), ടി. ആര്‍. സന്തോഷ് കുമാര്‍ (ജനയുഗം), സെക്രട്ടറിമാര്‍ ജയിസണ്‍ മാത്യു (ദീപിക), എസ്. ആര്‍. അനില്‍കുമാര്‍ (കേരള കൗമുദി), സി.ആര്‍.. അരുണ്‍ (മാതൃഭൂമി), എം. അഷറഫ് (ചന്ദ്രിക). ഗോപന്‍ നമ്പാട്ട് (ദേശാഭിമാനി), സിജി ഏബ്രഹാം, ഒ.സി. സജീന്ദ്രന്‍ (മാതൃഭൂമി), എം. സര്‍ഫറാസ് (മാധ്യമം), എന്നിവരടങ്ങിയ 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും രൂപീകരിച്ചു.
മാധ്യമപ്രവര്‍ത്തക വേജ് ബോര്‍ഡ് ഉടന്‍ രൂപീകരിക്കുക, സംസ്ഥാന പെന്‍ഷന്‍ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, മുഴുവന്‍ ശമ്പളത്തിനും പി.എഫ് പെന്‍ഷന്‍ അനുവദിക്കുക, തൊഴില്‍ നിയമ കാര്‍ഷിക നിയമഭേദഗതികള്‍ പിന്‍വലിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.