കൈകൂലി കേസില്‍ അറസ്റ്റിലായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെയ്ക്കുക; എസ്ഡിപിഐ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി

കൊക്കയാര്‍ പഞ്ചായത്ത് ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

Update: 2022-07-12 14:05 GMT

ഇടുക്കി: കൈകൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത കൊക്കയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിയല്‍ മെമ്പര്‍ സ്ഥാനം രാജിവെക്കുക, എല്‍ഡിഎഫ് അഴിമതി ഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു എസ്ഡിപിഐ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൊക്കയാര്‍ വായനശാല ഹാളിന്റെ മുമ്പില്‍ നിന്നും ആരംഭിച്ച പ്രകടനം കൊക്കയാര്‍ പഞ്ചായത്ത് ഓഫിസ് ഗേറ്റില്‍ വച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറി സജീര്‍ ഷരീഫ് ഉദ്ഘാടനം ചെയ്തു. നവാസ് കല്ലുപുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രതിഷേധ മാര്‍ച്ചിന് ഷാനവാസ് ഒലക്കപ്പാറ,നൗഫല്‍ നൂലുവേലി, പുത്തന്‍വീട്ടില്‍,തന്‍സീര്‍ കല്ലുപുരക്കല്‍, അല്‍ത്താഫ്, സനൂപ് പാറക്കല്‍,ശാഹുല്‍ഹമീദ് ശറഫുദ്ധീന്‍,നെജ്‌മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News