കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ ചാടി; രക്ഷപ്പെട്ടത് യുവാവിനെ തല്ലിക്കൊന്ന് പോലിസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടിട്ട കേസിലെ പ്രതി

Update: 2022-07-09 04:20 GMT

കോട്ടയം: കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ ചാടി. കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷന് മുന്നില്‍ യുവാവിനെ തല്ലിക്കൊന്ന് കൊണ്ടിട്ട കേസിലെ നാലാം പ്രതി ബിനുമോനാണ് ജയില്‍ ചാടിയത്. കോട്ടയം സബ് ജിയിലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ജയിലിലെ അടുക്കളയില്‍ നിന്ന് പലകവച്ചാണ് ബിനുമോന്‍ പുറത്തുചാടിയത്. കഴിഞ്ഞ ദിവസം ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ ഭാര്യയോട് ബിനു മോന്‍ തനിക്ക് എത്രയും വേഗം പുറത്തുകടക്കണമെന്ന് പറഞ്ഞിരുന്നു. ഇയാള്‍ കോട്ടയത്തിന്റെ ചുറ്റുവട്ടത്തുതന്നെയുണ്ടാവുമെന്നാണ് പോലിസിന്റെ നിഗമനം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ ഷാന്‍ ബാബു എന്ന 19കാരനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശേഷം പോലിസ് സ്‌റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ബിനുമോന്‍. ഇയാളുടെ ഓട്ടോറിക്ഷയിലാണ് ഷാനെ തട്ടിക്കൊണ്ടുപോയത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഷാനിനെ ഗുണ്ടാ നേതാവായിരുന്ന ജോമോനും സംഘവും തട്ടിക്കൊണ്ടുപോയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്‌റ്റേഷന് മുന്നില്‍ ഇട്ടിട്ട് 'ഞാന്‍ ജോമോന്‍' ആണെന്ന് പ്രതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിക്കെതിരേ 17 കേസുകളുണ്ട്. മൂന്നാം പ്രതി മൂന്ന് കേസുകളിലും നാലാം പ്രതി ഒരു കേസിലും പ്രതിയാണ്.

Tags:    

Similar News