കോഴിക്കോട് വിമാനത്താവളം ജീവനക്കാരന് കൊവിഡ്; 35 പേര്‍ നിരീക്ഷണത്തില്‍

വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവരില്‍ നിന്നാകാം ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

Update: 2020-06-13 09:10 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്. കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണു വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കം 35 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവരില്‍ നിന്നാകാം ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കോഴിക്കോട് ജില്ലയില്‍ ഇന്നലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ജൂണ്‍ ഏഴിനു ടെര്‍മിനല്‍ മാനേജര്‍ സ്രവ സാംപിള്‍ പരിശോധനയ്ക്കു വിധേയനായെങ്കിലും ശനിയാഴ്ച ഉച്ചയ്ക്കാണു പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന വിവരം ലഭിച്ചത്. ഇന്ന് വരെ ഇദ്ദേഹം വിമാനത്താവളത്തില്‍ ജോലിക്കെത്തിയിരുന്നു.


Tags:    

Similar News