കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 2.64 കിലോ സ്വര്‍ണ മിശ്രിതവുമായി ജീവനക്കാരന്‍ പിടിയില്‍

വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്തുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്.

Update: 2022-07-31 07:05 GMT

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരന്‍ പിടിയിലായി. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്തുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്.

2.64 കിലോ സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വര്‍ണ്ണക്കടത്തിന് പിടിയിലായത്. വിമാനത്തില്‍ സ്വര്‍ണ്ണവുമായി എത്തിയ യാത്രക്കാരന്‍ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വര്‍ണ്ണം, വിമാനക്കമ്പനി ജീവനക്കാരനായ മുഹമ്മദ് ഷമീമിന് കൈമാറുകയായിരുന്നു. ഇയാള്‍ മറ്റൊരു ഗേറ്റ് വഴി സ്വര്‍ണ്ണം പുറത്തെത്തിച്ച് പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറാനായിരുന്നു പ്ലാന്‍. സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് തിരിച്ചറിഞ്ഞത്.

Tags:    

Similar News