കോഴിക്കോട് ക്വാറി ഉടമയുടെ മകനു നേരെ ടിപ്പര്‍ ഡ്രൈവര്‍മാരുടെ ആക്രമണം; ജില്ലയിലെ മുഴുവന്‍ ക്വാറി ക്രഷറുകളും നാളെ അടച്ചിടും

മാതളിക്കുന്നേല്‍ ക്വാറി ഉടമയുടെ മകന്‍ മാര്‍ട്ടിനാണ് മര്‍ദ്ദനമേറ്റത്. ടിപ്പര്‍ ഡ്രൈവര്‍മാരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.

Update: 2021-06-04 03:59 GMT

കോഴിക്കോട്: ജില്ലയിലെ കൂമ്പാറയില്‍ മാതളിക്കുന്നേല്‍ ക്വാറി ഉടമയുടെ മകനെ ടിപ്പര്‍ ഡ്രൈവര്‍മാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. മാതളിക്കുന്നേല്‍ ക്വാറി ഉടമയുടെ മകന്‍ മാര്‍ട്ടിനാണ് മര്‍ദ്ദനമേറ്റത്. ടിപ്പര്‍ ഡ്രൈവര്‍മാരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. കരിങ്കല്‍ ബോളറിന്റെ വിതരണവും വിലയും സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന.മാര്‍ട്ടിന്റെ പരാതിയില്‍ തിരുവമ്പാടി പോലിസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ക്വാറി ക്രഷറുകളും നാളെ അടച്ചിടും.

Tags:    

Similar News