കോഴിക്കോട്: ആരാധനാലയങ്ങള്‍ ആക്രമിച്ച് രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ബിജെപി കോപ്പ്കൂട്ടുകയാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. ബാബരി മസ്ജിദ് തകര്‍ത്ത് വര്‍ഗീയ കലാപത്തിലൂടെ അധികാരത്തിലേറിയ ബിജെപി മഥുര ഈദ്ഗാഹിനെതിരേ തിരിയുന്നത് യുപി അടക്കമുളള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ടാണ്.
എസ്ഡിപിഐ നോര്‍ത്ത് മണ്ഡലം സംഘടിപ്പിച്ച ബാബരി പ്രതിഷേധ ധര്‍ണ മാവൂര്‍ റോഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ കലാപം നടത്തി അധികാരം നേടിയെടുക്കാനുളള നീക്കത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം സെക്രട്ടറി അഷ്ക്കര്‍ വെള്ളയില്‍ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിമണ്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സമിതിയംഗം സുഹറാബി ടീച്ചര്‍, എന്ഡബ്്യുഎഫ് ജില്ലാ സെക്രട്ടറി നഫീസത്തുല്‍ മിസ്രിയ, എസ്ഡിടിയു സിറ്റി കമ്മറ്റിയംഗം റാഫി പയ്യാനക്കല്‍, കാംപസ് ഫ്രണ്ട് പ്രതിനിധി ജുനൈദ് കൂടത്തായി, പോപുലര്‍ ഫ്രണ്ട് പ്രതിനിധി സുബൈര്‍ വേങ്ങേരി എന്നിവര്‍ സംസാരിച്ചു. മണ്ഡലം വൈ. പ്രസിഡന്റ് കബീര്‍ കുന്നുമ്മല്‍ നന്ദി പ്രകാശിപ്പിച്ചു.