മൂന്നു വീടുകള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കി കെഎസ്ഇബി ജീവനക്കാരുടെ കൂട്ടായ്മ
വെട്ടത്തൂര്‍ കാപ്പ് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പോതാക്കല്ല്, കിളിയം പ്രദേശങ്ങളിലെ ഒറവിങ്ങല്‍ നിത്യ നിഖില്‍, കുണ്ടപ്പാടത്ത് നിദ ക്യഷ്ണന്‍, കുണ്ടപ്പാടത്ത് അനന്ദിക എന്നീ വിദ്യാര്‍ത്ഥികളുടെ മൂന്നു വീടുകള്‍ കെഎസ്ഇബി പട്ടിക്കാട് ചുങ്കം സെക്ഷനിലെ ജീവനക്കാരുടെ കൂട്ടായ്മയില്‍ പ്രദേശത്തെ ഇലക്ട്രീഷ്യന്‍മാന്‍മാരായ മണ്ണേങ്ങല്‍ ഷിഹാബ്, ചെറുമല ഉനൈസ് എന്നിവരുടെ സഹകരണത്തോടെ വയറിങ് ചെയ്ത് വൈദ്യുതി കണക്ഷന്‍ നല്‍കി.
പെരിന്തല്‍മണ്ണ: കെഎസ്ഇബി ജീവനക്കാരുടെ കൂട്ടായ്മയില്‍ മൂന്നു വീടുകള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ ലഭിച്ചു. വെട്ടത്തൂര്‍ കാപ്പ് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പോതാക്കല്ല്, കിളിയം പ്രദേശങ്ങളിലെ ഒറവിങ്ങല്‍ നിത്യ നിഖില്‍, കുണ്ടപ്പാടത്ത് നിദ ക്യഷ്ണന്‍, കുണ്ടപ്പാടത്ത് അനന്ദിക എന്നീ വിദ്യാര്‍ത്ഥികളുടെ മൂന്നു വീടുകള്‍ കെഎസ്ഇബി പട്ടിക്കാട് ചുങ്കം സെക്ഷനിലെ ജീവനക്കാരുടെ കൂട്ടായ്മയില്‍ പ്രദേശത്തെ ഇലക്ട്രീഷ്യന്‍മാന്‍മാരായ മണ്ണേങ്ങല്‍ ഷിഹാബ്, ചെറുമല ഉനൈസ് എന്നിവരുടെ സഹകരണത്തോടെ വയറിങ് ചെയ്ത് വൈദ്യുതി കണക്ഷന്‍ നല്‍കി. സ്വിച്ച് ഓണ്‍ കര്‍മ്മങ്ങള്‍ വെട്ടത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എം ഹംസക്കുട്ടി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ കരിമ്പന സുലൈഖ, ഷൈനിമോള്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ പി വേണുഗോപാല്‍, പിടിഎ പ്രസിഡന്റ് പി വി ഷംസുദ്ധീന്‍, കെഎസ്ഇബി സബ് എഞ്ചിനീയര്‍ കെ കെ ഷംസുദ്ധീന്‍, ഓവര്‍സീയര്‍മാരായ സി എ സലീം, എം ഫിറോസ് ബാബു, ജീവനക്കാരായ എസ് ഹര്‍ഷകുമാര്‍, കെ മണികണ്ഠന്‍, ഷാജി, കെ അബ്ദുസ്സലാം, പി ജി പ്രകാശ്, സ്‌ക്കൂള്‍ പിടിഎ ഭാരവാഹികളും, പൊതുപ്രവര്‍ത്തകരുമായ പി ഉണ്ണീന്‍ ഹാജി, കെ ശങ്കരന്‍, എം ഹംസ, അബൂബക്കര്‍ സംബന്ധിച്ചു.