പ്രളയബാധിത പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി ഉന്നതതലയോഗം ചേരും

Update: 2021-10-17 04:42 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേരും.

കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങി വന്‍കിട അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കം പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കല്‍ എന്നിവ യോഗം വിലയിരുത്തും. 

വൈകിട്ട് മൂന്ന് മണിക്ക് മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗവും നാലു മണിക്ക് വിതരണവിഭാഗത്തിലെ മുഴുവന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും യോഗം വിളിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്തു അവധികള്‍ റദാക്കി വിതരണവിഭാഗത്തിലെ മുഴുവന്‍ പേരും ചുമതലാസ്ഥലത്തെത്താന്‍ കെഎസ്ഇബി നിര്‍ദ്ദേശിച്ചു. 

Tags:    

Similar News