ബിഷ്ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കര്‍ണി സേന

സേന. നിലവില്‍ സബര്‍മതി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് 1,11,11,111 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2024-10-22 06:11 GMT

മുംബൈ: എന്‍സിപി നേതാവും മുന്‍മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബിഷ്ണോയ് ഗ്യാങ് മേധാവി ലോറന്‍സ് ബിഷ്ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കര്‍ണി സേന. നിലവില്‍ സബര്‍മതി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് 1,11,11,111 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷത്രിയ കര്‍ണി സേനയുടെ ദേശീയ അധ്യക്ഷന്‍ രാജ് ഷെഖാവത്താണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ലോറന്‍സ് ബിഷ്ണോയ് ഇപ്പോള്‍ ഗുജറാത്തിലെ സബര്‍മതി ജയിലിലാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടത്തിയതിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്ണോയിയും അദ്ദേഹത്തിന്റെ സംഘവും ഏറ്റെടുത്തിരുന്നു.

ബിഷ്ണോയി ജയിലിലാണെങ്കിലും കരുത്തരായ ഒരു സംഘമാണ് ബിഷ്ണോയി ഗ്യാങ് എന്ന പേരില്‍ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്. 2022-ല്‍ പഞ്ചാബി ഗായകനായ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തോടെയാണ് ലോറന്‍സ് ബിഷ്ണോയ് എന്ന ഗുണ്ടാനേതാവ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. എന്‍സിപി നേതാവ് ബാബ സിദ്ധിഖിയാണ് ബിഷ്ണോയ് ഗ്യാങ് ഒടുവില്‍ കൊന്നത്.

Similar News