കെഎസ്ആര്‍ടിസി: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ആന്റണി രാജു

സിംഗിള്‍ ഡ്യൂട്ടി പാറ്റേണ്‍ തൊഴിലാളികളെ ബോധ്യപ്പെടുത്തിയേ നടപ്പാക്കൂ

Update: 2022-08-25 08:26 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളി യൂനിയനുകളുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് മന്ത്രി ആന്റണി രാജു. സിംഗിള്‍ ഡ്യൂട്ടി പാറ്റേണ്‍ തൊഴിലാളികളെ ബോധ്യപ്പെടുത്തിയേ നടപ്പാക്കൂ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അടുത്ത ദിവസം യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. യൂനിയനുകളുമായി താന്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും ആന്റണി രാജു പറഞ്ഞു. വിശദമായി തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

യൂനിയനുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. വഴങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ ശരിയല്ല. വരുമാനം കൂട്ടുന്നതിന് മാനേജ്‌മെന്റ് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. യൂനിയനുകളും മാനേജ്‌മെന്റും സഹകരിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. യൂനിയനുകളുമായി തുടര്‍ ചര്‍ച്ച നടത്തും. ശമ്പളം കൃത്യമായി കൊടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അതിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ശമ്പളം കൊടുക്കാന്‍ ചില പരിമിതികളുണ്ടായിരുന്നു. പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാണ് ഇന്നും ചര്‍ച്ച നടത്തിയത്. ഓണം എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റും. അതിനു വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Tags:    

Similar News