കുടുംബശ്രീകള്‍ സമൂഹത്തിന്റെ അവിഭാജ്യ ഘടകമെന്ന് വി ആര്‍ സുനില്‍കുമാര്‍ എം എല്‍എ.
മാള: കുടുംബശ്രീകള്‍ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വി ആര്‍ സുനില്‍കുമാര്‍ എം എല്‍എ. കുഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുടുംബശ്രീകള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്ത വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സംസ്ഥാനത്തെ കമ്യൂണിറ്റി കിച്ചണുകളില്‍ 75 ശതമാനവും കുടുംബശ്രീ അംഗങ്ങളിലൂടെയാണ് നടക്കുന്നത്. ജനകീയ ഹോട്ടലുകളും കുടുംബശ്രീകളാണ് ഏറ്റെടുത്ത് നടത്തുന്നത്. അര ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ ഇതുവരെ കൊവിഡുമായി ബന്ധപ്പെട്ട സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതുവരെ 22 ലക്ഷത്തില്‍പരം മാസ്‌കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സാനിറ്റൈസറും ഉത്പാദിപ്പിച്ച് വിതരണം നടത്തുന്നുണ്ടെന്നും എം എല്‍ എ പറഞ്ഞു.
ആദ്യഘട്ടമായി മുപ്പത് കുടുംബശ്രീകള്‍ക്കായി 29 ലക്ഷം രൂപ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ ബാങ്ക് സംഭാവന നല്‍കിയിരുന്നു. കൊവിഡ് 19 ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ടി ഐ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി ആര്‍ സുനിത റിപോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍മാരായ കെ വി വസന്തകുമാര്‍, പി എഫ് ജോണ്‍സണ്‍, പി കെ അലി, ടി കെ അമാനുള്ള, കെ വി കൃഷ്ണന്‍കുട്ടി, അര്‍ജുന്‍ രവി, പി എ ശിവന്‍, ജാസ്മിന്‍ ജോണ്‍സണ്‍, മജ്ജുള ദേവി, സുധാ ദേവദാസ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സ്മിത വിപിന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.