കുറുപ്പംപടി പീഡനക്കേസ്; പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍

Update: 2025-03-22 00:36 GMT
കുറുപ്പംപടി പീഡനക്കേസ്; പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍. പീഡനത്തിനു കൂട്ടുനിന്നതിനും പീഡന വിവരം മറച്ചുവച്ചതിനുമാണ് അറസ്റ്റ്. അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് ആക്റ്റും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്താണ് കേസിലെ പ്രതിയായ കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാര്‍. 10, 12 വയസുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ രണ്ട് വര്‍ഷത്തോളം പീഡനത്തിനിരയായത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. താനും പെണ്‍കുട്ടികളുടെ അമ്മയും ഒരുമിച്ചിരുന്ന് മദ്യപിച്ചിട്ടുണ്ടെന്നും പീഡന വിവരം അവര്‍ക്കറിയാമെന്നും പിടിയിലായ ധനേഷ് പോലീസിനു മൊഴി നല്‍കിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്നു. കുട്ടികള്‍ മജിസ്‌ട്രേറ്റിന് കൊടുത്ത രഹസ്യമൊഴിയുടെ കൂടി പകര്‍പ്പ് ലഭിച്ച ശേഷമാണ് അമ്മയെ പ്രതി ചേര്‍ക്കാന്‍ പോലിസ് തീരുമാനിച്ചത്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പോലിസ് കണ്ടെത്തി.

Similar News