തൃശൂര്‍: കുതിരാനില്‍ നിര്‍മ്മാണം കഴിയാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് മന്ത്രി കെ രാജന്‍. ഇനിയും ഒട്ടേറെ ജോലികള്‍ ബാക്കി കിടക്കുന്നുവെന്നും മന്ത്രി.
മൂന്നു മാസത്തിനുള്ളില്‍ രണ്ടാം തുരങ്കം തുറക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം രണ്ടാമന്റെ തുരങ്കത്തില്‍ പരിശോധന പൂര്‍ത്തിയാക്കി. പാറ പൊട്ടിച്ച്
തുരങ്കത്തിലേക്കുള്ള റോഡിന്റെ പണി കൂടി പൂര്‍ത്തിയാക്കിയാല്‍ തുരങ്കം തുറക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.