മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ ആഭിമുഖ്യത്തില്‍ ദേശക്കാഴ്ചയുടെ ഭാഗമായി കുട്ടികളുടെ സൗജന്യ നാടക പരിശീലനക്കളരി വേനല്‍ മഴ ആരംഭിച്ചു. പ്രമുഖ ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍ സുനില്‍ സുഖദ ഉദ്ഘാടനം ചെയ്തു.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നാടകസംവിധായകന്‍ കെ എസ് പ്രതാപന്‍, ക്യാമ്പ് ഡയറക്ടര്‍ നിധി എസ് ശാസ്ത്രി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല ഷഗീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി പോളി, രേഖ സന്തോഷ്, ഗ്രാമിക പ്രസിഡന്റ് പി കെ കിട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇ കെ മോഹന്‍ദാസ് സ്വാഗതവും എം സി സന്ദീപ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സുനില്‍ സുഖദയും പ്രതാപനും കുട്ടികള്‍ക്ക് പരിശീലനം നല്‍കി. അന്‍പതോളം യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ചിട്ടുള്ള ക്യാമ്പ് 15 വരെ തുടരും. തുടര്‍ ദിവസങ്ങളില്‍ വിവിധ മേഖലകളിലെ പ്രഗത്ഭര്‍ കുട്ടികളുമായി സംവദിക്കും. ക്യാമ്പില്‍ രൂപംകൊള്ളുന്ന കുട്ടികളുടെ നാടകം 15ന് ദേശക്കാഴ്ചയുടെ സമാപനവേദിയില്‍ അവതരിപ്പിക്കും.