മാള: കുഴൂര്‍ തപാലാപ്പീസ് കെട്ടിടം ശോച്യാവസ്ഥയിലായിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധം. നാല് പതിറ്റാണ്ട് മുന്‍പാണ് കുഴൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള വാടക കെട്ടിടത്തില്‍ തപാലാപ്പീസ് പ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടം ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. മറ്റൊരു കെട്ടിടത്തിലേക്ക് മാറുന്നതിന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കാത്തതിനാല്‍ അതിന് സാധിക്കുന്നില്ല. വാടകയുടെ കാര്യത്തില്‍ ധാരണയാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഷീറ്റ് വലിച്ചുകെട്ടിയാണ് ചോര്‍ച്ചക്ക് താല്‍ക്കാലിക പരിഹാരം കാണുന്നത്. കെട്ടിടത്തിന് ഉള്‍വശത്ത് മരത്തിന്റെ വേരുകളും വളര്‍ന്നിട്ടുണ്ട്. പതിറ്റാണ്ടായി അടച്ചിട്ടിരിക്കുന്ന പിറകുവശത്തെ ക്വാര്‍ട്ടേഴ്‌സും പരിസരവും കാടുകയറിയ നിലയിലാണ്. ഏതു നിമിഷവും പോസ്റ്റ് ഓഫിസ് കെട്ടിടം നിലം പൊത്തിയേക്കുമെന്ന ഭീതിയിലാണ് ജീവനക്കാരും ഇടപാടുകാരും. അങ്ങിനെ സംഭവിച്ചാല്‍ എന്താകുമെന്ന ആശങ്കയുമുണ്ട്.