ലക്ഷദ്വീപ്; മത്സ്യബന്ധന ബോട്ടില്‍ ഉദ്യോഗസ്ഥര്‍ വേണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു

മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണമെന്ന ഉത്തരവിനെതിരേ ദ്വീപ് നിവാസികളും ഉദ്യോഗസ്ഥരും ശക്തമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Update: 2021-06-09 13:31 GMT

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല പട്ടേല്‍ ലക്ഷദ്വീപില്‍ പുതുതായി ഏര്‍പ്പെടുത്തിയ രണ്ടുവിവാദ നിയമങ്ങള്‍ ഉദ്യോഗസ്ഥരുടേത് ഉള്‍പ്പടെയുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും, കപ്പലുകളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നുമുള്ള ഉത്തരവുകളാണ് പിന്‍വലിച്ചത്. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ദ്വീപ് ഭരണകൂടം ഉത്തരവുകള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്.

മെയ് 28, ജൂണ്‍, 2 തിയ്യതികളിലാണ് വിവാദ ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയത്. മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണമെന്ന ഉത്തരവിനെതിരേ ദ്വീപ് നിവാസികളും ഉദ്യോഗസ്ഥരും ശക്തമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടന കഴിഞ്ഞ ദിവസം പോര്‍ട്ട് ഡയറക്ടര്‍ക്ക് ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തു. ഉത്തരവ് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് വന്നതോടെയാണ് ഭരണകൂടം രണ്ട് ഉത്തരവുകളും പിന്‍വലിച്ചത്.

Tags:    

Similar News