ലക്ഷദ്വീപ്; ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരെയുള്ള ജനതയുടെ സമരം അതിജീവനത്തിനായുള്ള പോരാട്ടം കൂടിയാണ് (ഫോട്ടോഫീച്ചര്‍)
കൊവിഡ് പ്രോട്ടോകോളിന്റെ പേരിലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയും പ്രതിഷേധ ശബ്ദങ്ങളെയെല്ലാം പ്രഫുല്‍ പട്ടേലിന്റെ ഭരണകൂടം അടിച്ചമര്‍ത്തുമ്പോള്‍ ജനങ്ങളൊന്നടങ്കം വീടുകള്‍ തന്നെ സമര കേന്ദ്രമാക്കിയാണ് പ്രതിഷേധിക്കുന്നത്
കവരത്തി: സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ലക്ഷദ്വീപിലുടനീളം രാവിലെ 6 മണിമുതല്‍ രാത്രി 6 മണിവരെ നിരാഹാര സമരം നടക്കുകയാണ്. കൊവിഡ് പ്രോട്ടോകോളിന്റെ പേരിലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയും പ്രതിഷേധ ശബ്ദങ്ങളെയെല്ലാം പ്രഫുല്‍ പട്ടേലിന്റെ ഭരണകൂടം അടിച്ചമര്‍ത്തുമ്പോള്‍ ജനങ്ങളൊന്നടങ്കം വീടുകള്‍ തന്നെ സമര കേന്ദ്രമാക്കിയാണ് പ്രതിഷേധിക്കുന്നത്. വീടുകള്‍ക്കു മുകളില്‍ കരിങ്കൊടി ഉയര്‍ത്തിയും കുട്ടികളുള്‍പ്പടെ നിരാഹാരര സമരത്തില്‍ പങ്കെടുത്തും ലക്ഷദ്വീപ് ഇന്നേവരെ കാണാത്ത ആത്രയും ശക്തമായ സമരമാണ് നടക്കുന്നത്. വീടുകള്‍ സമരകേന്ദ്രങ്ങളാക്കിയുള്ള പ്രതിഷേധക്കാഴ്ച്ചകളിലൂടെ...