എട്ട് കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ലഭ്യമാകുന്നു

Update: 2021-02-24 13:45 GMT

വീടുകളുടെ സമീപത്തായുള്ള റോഡ് ഇടിഞ്ഞ നിലയിൽ

മാള: പൊയ്യ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് വട്ടക്കോട്ട ഭാഗത്തുള്ള എട്ട് കുടുംബങ്ങള്‍ക്ക് വീടു നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ജില്ലാ കലക്ടര്‍ പത്ത് ലക്ഷം രൂപ വീതം അനുവദിച്ചു. ഈ വീടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേര്‍ന്നുള്ള പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഴത്തില്‍ മണ്ണ് ഖനനം നടത്തിയതിന്റെ ഫലമായി വര്‍ഷക്കാലങ്ങളില്‍ ഈ പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീക്ഷണിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ വീട്ടുകാരെ മഴക്കാലമായാല്‍ സമീപത്തെ വിദ്യാലയത്തിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് പതിവ്.


ഇവര്‍ക്ക് വീടുപണിയുന്നതിന് വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ പണം അനുവദിച്ചു നല്‍കിയിരുന്നു. എന്നാല്‍ വിടുപണിയുന്നതിനാവശ്യമായ സ്ഥലം എംഎല്‍എ ഫണ്ട് ഉപയാഗിച്ച് വാങ്ങാനാകാത്തതിനാല്‍ മുടങ്ങികിടക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മണ്ണ് സംരക്ഷണ ഓഫീസറും സ്ഥലം പരിശോധിച്ച് ഈ വീട്ടുകാരെ മാറ്റി പാര്‍പ്പിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്ന് കണ്ടെത്തി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്ഥലവും വീടും ലഭ്യമാക്കുന്നതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചത്.




Tags:    

Similar News