കൊവിഡ് കാലത്ത് നേടിയ വിജയം ആഘോഷിക്കാന്‍ തുല്യതാ പഠിതാക്കള്‍ ഒത്തുചേര്‍ന്നു

135 പേര്‍ പരീക്ഷ എഴുതിയതില്‍ 121പേര്‍ക്കും ഉന്നത വിജയം.ഇതില്‍ 61വനിതകളും 60 പുരുഷന്മാരുമാണ്

Update: 2021-11-02 04:56 GMT

പരപ്പനങ്ങാടി:കൊവിഡ് മഹാമാരിയെ അതിജീവിച്ച് നേടിയ വിജയം ആഘോഷിക്കാന്‍ പത്താംതരം തുല്യതാ പഠിതാക്കള്‍ സ്‌കൂളില്‍ ഒത്തുചേര്‍ന്നത് ആവേശമായി. പത്താം തരം തുല്യത പതിനാലാം ബാച്ചിന്റെ സൂപ്പിക്കുട്ടി നഹ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സെന്ററിലെ പരീക്ഷ ഫലം വന്നപ്പോള്‍ വന്‍ വിജയമാണ്.135 പേര്‍ പരീക്ഷ എഴുതിയതില്‍ 121പേര്‍ക്കും ഉന്നത വിജയം.ഇതില്‍ 61വനിതകളും 60 പുരുഷന്മാരുമാണ്.

 രണ്ടു ദമ്പതിമാരും ഒരു ഉമ്മയും മകനും രണ്ടു ഭിന്നശേഷിക്കാരും അടങ്ങിയ പ്രത്യേകതയുള്ള ബാച്ച് കൂടിയായിരുന്നു.പരപ്പനങ്ങാടി നഗരസഭയിലെയും നന്നമ്പ്ര പഞ്ചായത്തിലെയും പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഈ പരീക്ഷ കേന്ദ്രത്തിനു കീഴില്‍ 150 പഠിതാക്കള്‍ പുതിയ അധ്യായന വര്‍ഷം പരീക്ഷ എഴുതാന്‍ തയ്യാറായികൊണ്ടിരിക്കുന്നു. കൊവിഡ് മഹാമാരിയെ അതിജീവിച്ച് നേടിയ വിജയം ആഘോഷിക്കാന്‍ ഇവര്‍ സ്‌കൂളില്‍ ഒത്തുചേര്‍ന്നത് നാട്ടുകാര്‍ക്ക് ഏറെ കൗതുകമായി.

Tags:    

Similar News