ലക്‌ചേഴ്‌സ് ഓണ്‍ ഇസ്‌ലാമിക് എക്കണോമിക്‌സ് പ്രകാശനംചെയ്തു
. കേരള സര്‍വ്വകലാശാല, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു ഡോക്ടര്‍ പി ഇബ്രാഹിം. അദ്ദേഹം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം.
തിരൂര്‍: സാമ്പത്തിക ചിന്തകന്‍ ഡോ. പി ഇബ്രാഹിം രജിച്ച ലെറ്റേഴ്‌സ് ഓണ്‍ ഇസ്‌ലാമിക് എക്കണോമിക്‌സ് എന്ന ഗ്രന്ഥം വൈലത്തൂരില്‍ പ്രകാശനം ചെയ്തു. കേരള സര്‍വ്വകലാശാല, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു ഡോക്ടര്‍ പി ഇബ്രാഹിം. അദ്ദേഹം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം.
അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് സജ്ജീകരിച്ച പ്രത്യേക വേദിയില്‍ അദ്ദേഹത്തിന്റെ സഹപാഠിയും ജില്ലാ രജിസ്ട്രാളുമായിരുന്ന എം ശ്രീധരന്‍, സഹപാഠി ഡോ. ശൈഖ് മുഹമ്മദിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രകാശനച്ചടങ്ങില്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് കേരള ചാപ്റ്റര്‍ കോഓഡിനേറ്റര്‍ പ്രഫ. പി കോയ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ ഒരുപാട് കാലമായി സാമ്പത്തിക ശാസ്ത്ര ഗവേഷണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം ആണ് ഡോ. പി ഇബ്രാഹീമെന്ന് പ്രഫ.പി കോയ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും പ്രവചനങ്ങളും സാമ്പത്തിക ശാസ്ത്ര രംഗത്ത് യാഥാര്‍ത്ഥ്യമായി പുലര്‍ന്നു. ഗള്‍ഫ് പണത്തെ കുറിച്ചും മറ്റും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ശരിയായിരുന്നുവെന്ന് പുതിയ കാലത്ത് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അധ്യാപകനായിരിക്കെ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച പ്രചോദനമാണ് തനിക്ക് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ നടത്താന്‍ പ്രചോദനമായതെന്ന് ഇബ്രാഹീം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കെ പി ഒ റഹ്മത്തുല്ല അബ്ദുല്ലക്കുട്ടി വൈലത്തൂര്‍ സംസാരിച്ചു.