സാമൂഹ്യ മാധ്യമ നിയന്ത്രണ നിയമത്തിന്റെ മറവില്‍ ഇടതുസര്‍ക്കാര്‍ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

വ്യക്തികളെ അപമാനപ്പെടുത്തുക, അപകീര്‍ത്തിപ്പെടുത്തുക പോലുള്ള കാര്യങ്ങളെ മുന്‍നിര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പോലിസ് അധികാരമുപയോഗിച്ച് നിയന്ത്രിക്കാനുള്ള തീരുമാനം തികച്ചും ജനാധിപത്യ വിരുദ്ധമാണ്.

Update: 2020-10-23 13:32 GMT

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപം തടയാനെന്ന പേരില്‍ പോലിസ് ആക്ടില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വ്യക്തികളെ അപമാനപ്പെടുത്തുക, അപകീര്‍ത്തിപ്പെടുത്തുക പോലുള്ള കാര്യങ്ങളെ മുന്‍നിര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പോലിസ് അധികാരമുപയോഗിച്ച് നിയന്ത്രിക്കാനുള്ള തീരുമാനം തികച്ചും ജനാധിപത്യ വിരുദ്ധമാണ്.

അത്തരം ഇടപെടലുകള്‍ നടത്തുന്ന വ്യക്തികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അമിതാധികാരം പോലിസ് സേനയ്ക്ക് നല്‍കുന്നത് പൗരാവകാശ ലംഘനവും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമാണ്. സമൂഹ മാധ്യമങ്ങളെ കൂടാതെ നിലവിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റം കൂടിയായി മാറുന്ന പോലീസ് ആക്ടിലെ പുതിയ ഭേദഗതി എന്തുവിലകൊടുത്തും ചെറുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News