ഉത്തരാഖണ്ഡില്‍ 10 സീറ്റില്‍ മല്‍സരിക്കുമെന്ന് ഇടതു പാര്‍ട്ടികള്‍

സിപിഐ 4, സിപിഎം 4, സിപിഐ (എംഎല്‍) ലിബറേഷന്‍ 2- എന്നിങ്ങനെയാണ് സീറ്റു വിഭജിച്ചിരിക്കുന്നത്.

Update: 2022-01-16 17:00 GMT

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തു സീറ്റില്‍ മല്‍സരിക്കുമെന്ന് ഇടതു പാര്‍ട്ടികള്‍. സിപിഐ 4, സിപിഎം 4, സിപിഐ (എംഎല്‍) ലിബറേഷന്‍ 2- എന്നിങ്ങനെയാണ് സീറ്റു വിഭജിച്ചിരിക്കുന്നത്.

രുദ്രപ്രയാഗ്, ഗംഗോത്രി, നരേന്ദ്ര നഗര്‍, ബദ്രിനാഥ് എന്നീ മണ്ഡലങ്ങളിലാണ് സിപിഐ മല്‍സരിക്കുന്നത്. കേദാര്‍നാഥ്, ധരലി,ഷാസ്പുര്‍,റാണിപ്പുര്‍ എന്നിവിടങ്ങളില്‍ സിപിഎം മത്സരിക്കും. കര്‍ണപ്രയാഗ്, ലാല്‍കോം എന്നിവടങ്ങളിലാണ് സിപിഐ (എംഎല്‍) മത്സരിക്കുന്നത്. 70 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ്.

Tags:    

Similar News