ചലച്ചിത്ര സംവിധായകന് ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു
കൊല്‍ക്കത്തയിലെ വീട്ടില്‍ ഇന്നു രാവിലെയാണ് അന്ത്യം. വൃക്ക രോഗത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
കൊല്‍ക്കത്ത: പ്രമുഖ ചലച്ചിത്ര സംവിധായകന് ബുദ്ധദേബ് ദാസ്ഗുപ്ത (77) അന്തരിച്ചു. കൊല്‍ക്കത്തയിലെ വീട്ടില്‍ ഇന്നു രാവിലെയാണ് അന്ത്യം. വൃക്ക രോഗത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ആഴ്ചയില്‍ രണ്ടു തവണ വീതം അദ്ദേഹം ഡയാലിസിസിനു വിധേയനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ബാഘ് ബഹാദൂര്‍, തഹേദര്‍ കഥ, ചരാചര്‍, ഉത്തര എന്നിവ ബുദ്ധദേബിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. ഉത്തര, സ്വപനേര്‍ ദിന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയതിന് മികച്ച സംവിധായകനുള്ള ദേശീയ പുരസകാരങ്ങള്‍ നേടി. അദ്ദേഹത്തിന്റെ സിനിമകള് അഞ്ചു തവണ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച കവി കൂടിയായിരുന്നു അദ്ദേഹം.