പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സംവിധായകന്‍ എസ് ശങ്കറിന്റെ മരുമകനെതിരേ കേസ്
പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തത്.
ചെന്നൈ: 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ചലച്ചിത്ര സംവിധായകന്‍ എസ് ശങ്കറിന്റെ മരുമകനെതിരേ പോലിസ് കേസ് എടുത്തു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തത്.
ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. മറ്റ് നാല് പേര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. താമരൈക്കണ്ണന്‍, ജയകുമാര്‍, സെയ്‌ചെം മധുര പാന്തേഴ്‌സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ദാമോദരന്‍, മകന്‍ രോഹിത്, സെക്രട്ടറി വെങ്കട്ട് എന്നിവര്‍ക്കെതിരേയാണ് കേസ് എടുത്തത്.
അധികൃതര്‍ക്ക് പരാതി നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് കത്തെഴുതുകയായിരുന്നു. ശിശുക്ഷേമ സമിതി പരാതി മേട്ടുപാളയം പോലിസിന് കൈമാറുകയും പ്രതികള്‍ക്കെതിരെ കേസ് എടുക്കുകയുമായിരുന്നു
സംവിധായകന്‍ ശങ്കറിന്റെ മൂത്ത മകള്‍ ഐശ്വര്യയും രോഹിത് ദാമോദരനും തമ്മില്‍ ഈ വര്‍ഷം ജൂണില്‍ ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം.